ഡി​സ്റ്റി​ൽ കോ​ള​ജ് ഡേ "​ഡ്രീം​സ് 2017' ആ​ഘോ​ഷി​ച്ചു

01:52 AM Feb 19, 2017 | Deepika.com
അ​ങ്ക​മാ​ലി: ഡീ​പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ(​ഡി​സ്റ്റ്) കോ​ള​ജ് ഡേ "​ഡ്രീം​സ് 2017' ആ​ഘോ​ഷ​വും ബി​രു​ദ​ദാ​ന ച​ട​ങ്ങും ന​ട​ന്നു. മു​ൻ ഡി​ജി​പി​യും നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി ഫോ​ർ പോ​ലീ​സ് സ​യ​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി സ്റ്റ​ഡീ​സ് നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
തീ​വ്ര​മാ​യ ആ​ഗ്ര​ഹ​വും കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​വും ക​ഠി​നാ​ധ്വാ​ന​വു​മു​ണ്ടെ​ങ്കി​ൽ സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​ത​ശ്രേ​ണി​യി​ൽ എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളെ ഓ​ർ​മി​പ്പി​ച്ചു. വി​ൻ​സെ​ൻ​ഷ്യ​ൻ സ​ഭ മേ​രി​മാ​താ പ്രോ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ റ​വ.​ഡോ. പോ​ൾ പു​തു​വ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സ്റ്റ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജെ​യിം​സ് ചേ​ല​പ്പു​റ​ത്ത്, സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി റ​വ.​ ഡോ. നോ​ർ​ബി പോ​ൾ വി​ത​യ​ത്തി​ൽ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജെ. ലൂ​യീ​സ്, സ്റ്റാ​ഫ് അ​ഡ്വൈ​സ​ർ എ. ​സ്റ്റാ​ലി​ൻ, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ഖി​ൽ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലെ യൂ​ണി​വേ​ഴ്സി​റ്റി റാ​ങ്ക് ജേ​താ​ക്ക​ൾ​ക്കും ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ബി​രു​ദ​ദാ​ന​വും ന​ട​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.‌‌