ആലുവ: ആലുവ ശിവരാത്രി മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികളുടെ അവലോകനയോഗം ചേർന്നു.
റൂറൽ ജില്ലാ പോലീസ് മേധാവി എ.വി. ജോർജ് ഐപിഎസ് വിളിച്ചു ചേർത്ത യോഗത്തിൽ ആലുവ ഡിവൈഎസ്പി കെ.ജി. ബാബുകുമാർ, ആലുവ മുനിസിപ്പൽ ചെയർപേഴ്സണ് ലിസി ഏബ്രഹാം, എക്സൈസ്, ഫയർഫോഴ്സ്, വാട്ടർ അഥോറിറ്റി, കെഎസ്ആർടിസി, കെഎസ്സ്ഇബി, പിഡബ്ല്യുഡി, ആർടിഒ, ആരോഗ്യവകുപ്പ്, ദേവസ്വം ബോർഡ് എന്നിവയുടെ പ്രതിനിധികൾ, ഓട്ടോറിക്ഷാ-ബസ് തൊഴിലാളി സംഘടനാ പ്രതിനിധികൽ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ആലുവ ശിവരാത്രി: അവലോകനയോഗം ചേർന്നു
01:50 AM Feb 19, 2017 | Deepika.com