ഗ്രാ​മീ​ണ ച​ല​ച്ചി​ത്രോ​ത്സ​വം

01:50 AM Feb 19, 2017 | Deepika.com
കോ​ത​മം​ഗ​ലം: സം​സ്ഥാ​ന ച​ല​ചി​ത്ര അ​ക്കാ​ഡ​മി​യു​ടേ​യും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഫി​ലിം സൊ​സൈ​റ്റീ​സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സു​മം​ഗ​ല ഫി​ലിം സൊ​സൈ​റ്റി ഇ​ന്നു മു​ത​ൽ 23 വ​രെ ഗ്രാ​മീ​ണ ച​ല​ചി​ത്രോ​ത്സ​വം ന​ട​ത്തും. ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് നെ​ല്ലി​ക്കു​ഴി ഗ്രീ​ൻ​വാ​ലി സ്കൂ​ൾ ക​വ​ല​യി​ൽ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​എം. പ​രീ​ത് നി​ർ​വ​ഹി​ക്കും. കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ഒ. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തെ​തു​ട​ർ​ന്നു ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ഒ​റ്റാ​ൽ എ​ന്ന ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കും. നാ​ളെ ഇ​ള​ന്പ്ര ശി​ൽ​പി ലൈ​ബ്ര​റി​യി​ലും 21നു ​ചെ​റു​വ​ട്ടൂ​ർ ലൈ​ബ്ര​റി​യി​ലും ഒ​റ്റാ​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. ഇ​ര​മ​ല്ലൂ​ർ ലൈ​ബ്ര​റി​യി​ൽ 22നു ​ചാ​ർ​ളി ചാ​പ്ലി​ന്‍റെ ’ദ ​കി​ഡ്’ 23നു ​നെ​ല്ലി​ക്കു​ഴി യു​ഗ​ദീ​പ്തി ഗ്ര​ന്ഥ​ശാ​ല​യി​ൽ കോ​ത​മം​ഗ​ലം സ്വ​ദേ​ശി ക​മ​ലി​ന്‍റെ ഐ​ഡി എ​ന്നീ ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും. വൈ​കു​ന്നേ​രം ആ​റി​നാ​ണ് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ.