കാറിടിച്ച് പരിക്കേറ്റ റിട്ട. ഡ്രൈർ മരിച്ചു

01:38 AM Feb 19, 2017 | Deepika.com
കോ​വ​ളം: റോ​ഡ് മു​റി​ച്ചുക​ട​ക്ക​വെ കാ​റി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന റി​ട്ട.​കെ​എ​സ്ആ​ർടിസി ഡ്രൈ​വ​ർ വെ​ള്ളാ​ർ ശി​വ​ക്ഷേ​ത്രം റോ​ഡി​ൽ പീ​രു​മു​ഹ​മ്മ​ദ് (76) മ​രിച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം 7.15 ഓ​ടെ വെ​ള്ളാ​ർ ജം​ഗ്ഷ​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. വെ​ള്ളാ​ർ ജം​ഗ്ഷ​നി​ൽ റോ​ഡ് മു​റി​ച്ചുക​ട​ക്ക​വെ ശം​ഖു​മു​ഖ​ത്തു​നി​ന്നും കോ​വ​ളം ബീ​ച്ചി​ലേ​ക്കുപോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ 108 ആം​ബുല​ൻ​സി​ൽ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ മ​ര​ിക്കുകയായിരുന്നു. ​ഭാ​ര്യ: ലൈ​ലാ​ബീ​വി. മ​ക്ക​ൾ: സ​ലിം, നാ​സ​ർ, സു​ലൈ​ഖ,ശോ​ഭി​ത, ഷാ​ജ​ഹാ​ൻ . കോ​വ​ളം പോ​ലീ​സ് കേ​സെ​ടു​ത്തു.