ഏ​റ്റു​കു​ടു​ക്ക ലൂ​ർ​ദ്മാ​താ ദേ​വാ​ല​യ തി​രു​നാ​ൾ തു​ട​ങ്ങി

01:33 AM Feb 19, 2017 | Deepika.com
പ​യ്യ​ന്നൂ​ർ: ഏ​റ്റു​കു​ടു​ക്ക ലൂ​ർ​ദ്മാ​താ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​നു തു​ട​ക്കം​കു​റി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ.​റെ​നി മു​ട​ന്പ​ള്ളി​ക്കു​ഴി കൊ​ടി​യേ​റ്റി. തു​ട​ർ​ന്നു​ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു ഫാ.​ഷി​ന്‍റോ ആ​ല​പ്പാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്നു ചെ​റു​പ്പാ​റ കു​രി​ശ​ടി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണ​വും സ്നേ​ഹ​ഭോ​ജ​ന​വും ന​ട​ന്നു. തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്നു​രാ​വി​ലെ 9.30 ന് ​ആ​ദ്യ കു​ർ​ബാ​ന​യു​ൾ​പ്പെ​ടെ​യു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ഫാ.​യൊ​വാ​ക്കിം പ​ണ്ടാ​ര​ക്കു​ടി​യി​ൽ, ഫാ.​റെ​നി മു​ട​ന്പ​ള്ളി​ക്കു​ഴി, ഫാ.​അ​നീ​ഷ് എ​ന്നി​വ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നു ന​ട​ത്തു​ന്ന സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും.