ഉത്തര കേരള വോളിബോൾ ടൂർണമെന്റ് ഇന്നു മുതൽ
01:33 AM Feb 19, 2017 | Deepika.com
പയ്യാവൂർ: വേദിക പയ്യാവൂരിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് ഉത്തര കേരള വോളിബോൾ ടൂർണമെന്റ് ഇന്നു രാത്രി ഏഴിന് തുടങ്ങും. മലയോരത്തെ അറിയപ്പെടുന്ന വോളിബോൾ താരവും വേദികയുടെ ടൂർണമെന്റുകളിലെ സംഘാടകനുമായിരുന്ന പരേതനായ ജോൺസൺ കൊച്ചുപുരയുടെ നാമധേയത്തിൽ ഫെഡറൽ ബാങ്കിനു സമീപം നിർമിച്ച ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിലാണു ടൂർണമെന്റ് നടത്തുന്നത്. ഉത്തര കേരളത്തിലെ പ്രമുഖ ടീമുകളായ ഡിസ്റ്റ് കോളജ് അങ്കമാലി, വൈറ്റ് ലിങ്ക്സ് വയനാട്, ഫൈറ്റേഴ്സ് പാണപ്പുഴ, ജിമ്മി വോളി ടീം പേരാവൂർ, ഫിനിക്സ് പാണപ്പുഴ എന്നീ ടീമുകൾ മാറ്റുരക്കുന്ന മത്സരങ്ങൾ പയ്യാവൂർ ശിവക്ഷേത്രോത്സവത്തിന് മാറ്റ് കൂട്ടും. ഇന്നാരംഭിക്കുന്ന ടൂർണമെന്റ് ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ഭാരവാഹികളായ സാജു സേവ്യർ, ചാക്കോ മുല്ലപ്പള്ളി, ശിവദാസൻ തളിയിൽ എന്നിവർ അറിയിച്ചു.