അസഹിഷ്ണുതയുടെ രാഷ്ട്രീയം സിപിഎം അവസാനിപ്പിക്കണം: മുല്ലപ്പള്ളി
01:33 AM Feb 19, 2017 | Deepika.com
തലശേരി: അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയം അവസാനിപ്പിക്കാൻ സിപിഎം നേതൃത്വം തയാറാകണമെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ എംപി. കേരളത്തിലെ വിദ്യാഭ്യാസ സ്ഥപനങ്ങളിൽ പോലും അക്രമരാഷ്ട്രീയമാണ് സിപിഎം അനുവർത്തിക്കുന്നത്. വടകര മടപ്പള്ളി ഗവ. കോളേജിൽ കെഎസ് യു സംഘടന പ്രവർത്തനം ആരംഭിച്ചതിനെ തുടർന്ന് എസ്എഫ്ഐ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റു തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യൂത്ത് കോണ്ഗ്രസ് നേതാക്കളായ സുജിത്തിനെയും സുബിനെയും സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.