കേളകം: കന്നുകുട്ടി-കിടാരി സംഗമവും കർഷക സെമിനാറും 21 ന് കേളകത്ത് നടക്കും. കേളകം ഗ്രാമ പഞ്ചായത്തും കേളകം ഗ്രാമപഞ്ചായത്തിലെ ക്ഷീരസംഘങ്ങളും സംയുക്തമായാണു പദ്ധതി നടപ്പിലാക്കുന്നത്. രാവിലെ എട്ടുമുതൽ കന്നുകുട്ടി-കിടാരി പ്രദർശനം കേളകം ക്ഷീരസംഘം പരിസരസത്തും 9.30 മുതൽ സെമിനാർ ഐശ്വര്യ ഓഡിറ്റോറിയത്തിലും നടക്കും.
കേളകം പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണന്റെ അധ്യക്ഷതയിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ വിശദീകരണം ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. പി.പി. കണാരൻ നടത്തും. ശാസ്ത്രീയ കന്നുകുട്ടി പരിപാലനത്തെ കുറിച്ചു ഡോ. വി. പ്രശാന്ത് ക്ലാസെടുക്കും. കേളകം ഗ്രാമ പഞ്ചായത്തിലെ ക്ഷീര സംഘങ്ങൾക്കാണു സെമിനാറിൽ പങ്കെടുക്കാവുന്നത്.
കന്നുകുട്ടി-കിടാരി സംഗമവും കർഷക സെമിനാറും 21 ന്
01:31 AM Feb 19, 2017 | Deepika.com