കാസർഗോഡ്: അക്കോമഡേഷൻ കമ്മിറ്റി കണ്‍വീനർ അഹമ്മദ് അഫ്സലിന്റെ ആകസ്മിക മരണത്തെത്തുടർന്നുണ്ടായ ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം കലോത്സവവേദി ഇന്നു മുതൽ വീണ്ടും സജീവമാകും. ഇന്നലത്തെ മത്സരങ്ങൾ നാളെ നടക്കും. അതേസമയം ഇന്നത്തെ മത്സരങ്ങൾക്ക് മാറ്റമില്ല. തെരുവുനാടകം, മിമിക്രി, മൈംഷോ, മോണോആക്ട് തുടങ്ങിയ ജനകീയ ഇനങ്ങൾ ഇന്ന് അരങ്ങിലെത്തും.
നിലവിൽ 150 പോയന്റുമായി പയ്യന്നൂർ കോളജാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. കാഞ്ഞങ്ങാട് നെഹ്റു കോളജ് (122), കാസർഗോഡ് ഗവ.കോളജ് (98) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. സ്റ്റേജ് മത്സരങ്ങളിൽ 60 പോയന്‍േറാടെ കാഞ്ഞങ്ങാട് നെഹ്റു കോളജാണ് മുന്നിൽ. പയ്യന്നൂർ കോളജ് (39), ബ്രണ്ണൻ കോളജ് (34) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
കലോത്സവവേദി ഇന്നുമുതൽ വീണ്ടും സജീവമാകും
01:20 AM Feb 19, 2017 | Deepika.com