കൽപ്പറ്റ: വേഫാം അഗ്രികൾച്ചർ പ്രൊഡ്യൂസർ കന്പനി കർഷക അവാർഡ് ജേതാക്കളെ ആദരിക്കുന്നു. പച്ചക്കറി കയറ്റുമതി ഉദ്ഘാടനത്തിനായി 21ന് വാളാട് എടത്തനയിൽ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് പുരസ്കാര ജേതാക്കൾക്ക് ആദരം.
മികച്ച വിദ്യാർഥി കർഷകയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ എം.എസ്. ഹർഷ, മികച്ച കർഷകയ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ ലക്ഷ്മി രാജൻ, മികച്ച ജൈവകർഷകനുള്ള സമ്മാനം നേടിയ വിൻസന്റ് കൊച്ചുകുടിയിൽ, പ്ലാന്റ് ജിനോം സേവ്യർ കമ്മ്യൂണിറ്റി അവാർഡ് ജേതാവ് ഷാജി എളപ്പുപാറ എന്നിവരെയാണ് ആദരിക്കുന്നതെന്ന് വേഫാം ചെയർമാൻ പി. ഹരിഹരൻ പറഞ്ഞു. വേഫാം വോയ്സ് കാർഷിക മാസികയുടെ പ്രകാശനം, കാർഷിക സെമിനാർ എന്നിവയും ഉണ്ടാകും.
കർഷക അവാർഡ് ജേതാക്കളെ ആദരിക്കും
12:24 AM Feb 19, 2017 | Deepika.com