പുൽപ്പള്ളി: രൂക്ഷമായ വരൾച്ചയും കൃഷിനാശവുംമൂലം ദുരിതമനുഭവിക്കുന്ന കർഷകരുടെ വായ്പകൾക്ക് പലിശ ഇളവ് ചെയ്ത് വായ്പകൾ പുതുക്കി നൽകാൻ ബാങ്കുകൾ തയാറാകണമെന്ന് ഗ്രാമവികസന സമിതിയോഗം ആവശ്യപ്പെട്ടു.
വിളവെടുപ്പ് സീസണ് ആരംഭിച്ചുവെന്ന പേരിൽ കർഷകരുടെ വായ്പ കുടിശിക തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് കർഷകരെ ഭീഷണിപ്പെടുത്തുന്ന സമീപനത്തിൽ നിന്നും ബാങ്കുകൾ പിന്മാറണം. മുൻവർഷങ്ങളിലുണ്ടായ വരൾച്ചയും കൃഷിനാശവുംമൂലം കൃഷിയിടങ്ങളിൽ നിന്നും യാതൊന്നും വിളവെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. വരൾച്ചാക്കെടുത്തി അനുഭവിക്കുന്ന പുൽപ്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ കർഷകർക്ക് ബാങ്കുകൾ വായ്പ ഇളവ് നൽകി ലോണ്‍ പുതുക്കാനുള്ള സൗകര്യം നൽകണം.
അദാലത്തുകൾ സംഘടിപ്പിച്ച് ലോണിൽ ഇളവുകൾ നൽകുകയും പുതിയ വായ്പകൾ അനുവദിക്കാൻ ബാങ്കുകൾ തയാറാകണം . സനൽകുമാർ അധ്യക്ഷത വഹിച്ചു. സണ്ണി അഗസ്റ്റ്യൻ, ജോയി തോമസ്, ശശിധരൻ, പ്രകാശ് ബാബു, അഭിലാഷ്, അജിത്കുമാർ, വേലായുധൻ, കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു.
വരൾച്ച രൂക്ഷമായ മേഖലകളിലെ കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന്
12:24 AM Feb 19, 2017 | Deepika.com