കോ​ഴി​ക​ൾ മു​ട്ട​യി​ട്ടി​ല്ല: പ​രാ​തി​യു​മാ​യി ക​ർ​ഷ​ക​ൻ ഉ​പ​ഭോ​ക്തൃ ഫോ​റ​ത്തി​ൽ

12:23 AM Feb 19, 2017 | Deepika.com
ക​ൽ​പ്പ​റ്റ: ര​ണ്ട​ര മാ​സ​ത്തി​ന​കം മു​ട്ട​യി​ടു​മെ​ന്ന വാ​ഗ്ദാ​നം ചെ​യ്ത് കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ന​ൽ​കി ക​ബ​ളി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യു​മാ​യി ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ഫോ​റ​ത്തി​ൽ ക​ർ​ഷ​ക​ൻ. വെ​ള്ള​മു​ണ്ട ആ​റു​വാ​ൾ തോ​ട്ടോ​ളി അ​ബൂ​ബ​ക്ക​റാ​ണ് വെ​ള്ള​മു​ണ്ട പാ​തി​രി​ച്ചാ​ലി​ലെ ബേ​ബി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്.
മു​ട്ട​ക്കോ​ഴി​ക​ളു​ടെ 48 കു​ഞ്ഞു​ങ്ങ​ളെ​യും ഇ​വ​യെ പോ​റ്റാ​നു​ള്ള കൂ​ടു​മാ​ണ് ബേ​ബി 31,000 രൂ​പ വി​ല നി​ശ്ച​യി​ച്ച് അ​ബൂ​ബ​ക്ക​റി​നു ന​ൽ​കി​യ​ത്. ആ​റ് മാ​സം ക​ഴി​ഞ്ഞി​ട്ടും കോ​ഴി​ക​ളി​ൽ ഒ​ന്നു​പോ​ലും മു​ട്ട​യി​ട്ടി​ല്ല.
ത​ന്നെ​യു​മ​ല്ല, കോ​ഴി​ക​ളി​ൽ 20 എ​ണ്ണം ചാ​കു​ക​യും ചെ​യ്തു. ഇ​തു​സം​ബ​ന്ധി​ച്ച് ബേ​ബി​യെ ഫോ​ണി​ൽ വി​ളി​ച്ച് പ​ല​ത​വ​ണ പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ല്ല.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​പ​ഭോ​ക്തൃ​ഫോ​റ​ത്തെ സ​മീ​പി​ച്ച​ത്.