സീതാർകുണ്ടിൽ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തി

11:43 PM Feb 18, 2017 | Deepika.com
നെല്ലിയാമ്പതി: നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെ നടപ്പുസാമ്പത്തിക വർഷത്തെ പദ്ധതിപ്രകാരം നെല്ലിയാമ്പതി മേഖലയിൽ ജോലിചെയ്യുന്ന അന്യസംസ്‌ഥാന തൊഴിലാളികൾക്കുളള സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ സീതാർകുണ്ട് പോപ്സൺ എസ്റ്റേറ്റിൽ വെച്ച് നടത്തി.

സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് വൈസ് പ്രസിഡന്റ് കെ. ഗിരിജ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ: ജെ.സാജു അദ്ധ്യക്ഷത വഹിച്ചു. പബ്ലിക് ഹെൽത്ത് നഴ്സ് എൻ.ഇന്ദിര ആശംസാ പ്രസംഗം നടത്തി. തുടർന്ന് ഡോ: പ്രശാന്ത്, ഡോ: പ്രത്യുഷ, ശിശു രോഗ വിദഗ്ദൻ ഡോ: അമരീഷ് എന്നിവർ പശ്ചിമ ബംഗാളിൽ നിന്നും വന്നിട്ടുള്ള മുഴുവൻ തൊഴിലാളികളെയും, അവരുടെ കുടുംബാംഗങ്ങളെയും പരിശോധിച്ചു.

ഫാർമിസിസ്റ്റ് ആർ.സന്തോഷ് രവി മരുന്ന് വിതരണം നടത്തി. ക്യാമ്പിൽ ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ ആർ.ഷാഹിന, ആർ.രത്നകുമാരി, സീനിയർ ക്ലാർക്ക് കെ.പ്രദീപ്കുമാർ, എന്നിവരും പങ്കെടുത്തു.
പരിശോധനയിൽ പകർച്ചവ്യാധികൾ ഒന്നുംതന്നെ കണ്ടെത്തിയില്ല.പരിപാടിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ഷിബു സ്വാഗതവും, ജെ.ആരോഗ്യംജോയ്സൺ നന്ദിയും രേഖപ്പെടുത്തി.