ഉദ്ഘാടനം ചെയ്തു

11:43 PM Feb 18, 2017 | Deepika.com
ശ്രീകൃഷ്ണപുരം: വില്ലേജ് ഓഫീസുകൾ വഴി നല്കുന്ന സേവനം വേഗത്തിലും കാര്യക്ഷമമായും ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന വില്ലേജ് ഓഫീസ് കം റസിഡൻഷ്യൽ ക്വാർട്ടേഴ്സ് പദ്ധതിയുടെ ഭാഗമായി നിർമിച്ച കരിമ്പുഴ–രണ്ട് വില്ലേജ് ഓഫീസിനോടു ചേർന്ന ക്വാർട്ടേഴ്സിന്റെ ഉദ്ഘാടനം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിച്ചു. ചടങ്ങിൽ പി.ഉണ്ണി എംഎൽഎ അധ്യക്ഷത വഹിച്ചു.

എം.ബി.രാജേഷ് എംപി താക്കോൽ കൈമാറ്റം നിർവഹിച്ചു. ജില്ലാ കളക്ടർ പി.മേരിക്കുട്ടി, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ എൻ.സജിത്ത്, തഹസീൽദാർ ജി.രമേഷ്, മുൻ എംഎൽഎ എം.ഹംസ, ബ്ലോക്ക് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ, വൈസ് പ്രസിഡന്റ് ജ്യോതിവാസൻ, പഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി എന്നിവർ പങ്കെടുത്തു.