സൗജന്യ വൈദ്യുതികണക്ഷൻ വിച്ഛേദിക്കാനുള്ള നിർദേശത്തിനെതിരേ കർഷക പ്രതിഷേധം

11:43 PM Feb 18, 2017 | Deepika.com
വടക്കഞ്ചേരി: വരൾച്ചയെ തുടർന്നു കാർഷികവിളകളെല്ലാം ഉണങ്ങിക്കരിയുന്നതിനിടെ ഒന്നിൽകൂടുതൽ സൗജന്യ വൈദ്യുതികണക്്ഷനുകൾ വിച്്ചേദിക്കാൻ നിർദേശിച്ചുള്ള പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നിർദേശത്തിനെതിരേ കർഷകപ്രതിഷേധം ശക്‌തം.

പുഴകളുടെയും തോടുകളുടെയും സമീപത്തെ കണക്്ഷൻ മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചതിനു പിന്നാലെയാണ് കർഷകരുടെ പറമ്പിലെ ബോർവെല്ലുകളിൽനിന്നും വെള്ളം പമ്പുചെയ്യുന്ന കണക്്ഷൻ വിച്്ഛേദിക്കാൻ നിർദേശിച്ച് പാലക്കാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽനിന്നും കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർക്കും കൃഷി ഓഫീസർമാർക്കും അടിയന്തിര പ്രാധാന്യത്തോടെ കത്തു നല്കിയിട്ടുള്ളത്.

സൗജന്യ ദ്യൈുതിപദ്ധതിയിൽ ഏതു കണക്്ഷനാണ് നിലനിർത്തേണ്ടതെന്നു കർഷകരിൽനിന്നും രേഖാമൂലം കത്തുവാങ്ങണമെന്നും മറ്റു കണക്്ഷനുകൾ റദ്ദ് ചെയ്യുന്നതിനു കെഎസ്ഇബിക്ക് നിർദേശം നല്കണമെന്നുമാണ് പ്രിൻസിപ്പൽ കൃഷി ഓഫീസിൽനിന്നുള്ള നോട്ടീസിൽ പറയുന്നത്. ഇത്തരത്തിലുള്ള കണക്്ഷൻ വഴി വൈദ്യുതി ദുരുപയോഗവും സർക്കാരിനു സാമ്പത്തികനഷ്‌ടവും ഉണ്ടാകുന്നുണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ കർഷകരുടെ കഷ്‌ടതകളിൽ തിരിഞ്ഞുനോക്കത്ത സർക്കാർ കൃഷി ആവശ്യത്തിനുള്ള സൗജന്യ വൈദ്യുതി കണക്്ഷനുകൾ കൂടി പരിശോധന നടത്താതെ വിച്്ഛേദിക്കാനുള്ള തീരുമാനം കടുത്ത നന്ദികേടാണെന്നു കർഷകർ ചൂണ്ടിക്കാണിക്കുന്നു.

കാർഷികാവശ്യത്തിനുള്ള സൗജന്യ വൈദ്യുതി കണക്്ഷൻ ഉപയോഗിച്ച് ജലചൂഷണമോ വൈദ്യുതി മോഷണമോ നടക്കുന്നുണ്ടെങ്കിൽ അതുകണ്ടെത്തി അത്തരം കർഷകർക്കെതിരേ നടപടിയെടുക്കാതെ എല്ലാ കർഷകരെയും വൈദ്യുതി മോഷ്‌ടാക്കളായി കാണുന്ന സമീപനം പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.

വരൾച്ചയിൽ കാർഷികവിളകൾ ഉണങ്ങി നശിച്ചുകൊണ്ടിരിക്കേ മുന്നറിയിപ്പില്ലാതെ വൈദ്യുതി കണക്്ഷൻ വിച്്ഛേദിക്കുന്നത് കാർഷികമേഖലയെ തകർക്കുന്നതിനൊപ്പം കർഷകരെ കെടുതികളിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുമെന്ന് വൈദ്യുതി കണക്്ഷൻ സംബന്ധിച്ച് കിഴക്കഞ്ചേരി കൃഷിഭവനിൽനിന്നും കത്തു ലഭിച്ച കരിപ്പാലിയിലെ കോട്ടൂർ ജോസ് പറഞ്ഞു. ഇരുപതുവർഷംവരെ പഴക്കമുള്ള കണക്്ഷനുകളാണ് ബദൽ സംവിധാനം കണ്ടെത്താൻ സമയം നല്കാതെ വിച്്ഛേദിക്കാൻ നീക്കം നടക്കുന്നത്.സൗജന്യമായി വൈദ്യുതി പദ്ധതിയുള്ളതിനാലാണ് കുറച്ചെങ്കിലും കാർഷിക വിളകൾ കൃഷിഭവനുകൾക്കു കീഴിലുള്ളത്. ഇതും ഇല്ലാതാക്കിയാൽ വിളയിറക്കാതെ പറമ്പുകളെല്ലാം തരിശായി ഇടുന്ന സ്‌ഥിതിവരും.

വിളകളുടെ വിലത്തകർച്ചയിൽ കർഷകർ നട്ടംതിരിയുമ്പോൾ വെള്ളം നനയ്ക്കുന്നതിനും വൈദ്യുതിക്ക് ഭീമമായ തുക അടയ്ക്കേണ്ടിവരുന്നത് കർഷകർക്ക് താങ്ങാവുന്നതല്ല. കൃഷിമന്ത്രി ഇടപെട്ട് ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ.