കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്തി

11:42 PM Feb 18, 2017 | Deepika.com
തൊടുപുഴ: കിണറ്റിൽ വീണ ആടിനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഇന്നലെ 2.45നു അറക്കുളം സ്വദേശി ജോബിയുടെ റബർതോട്ടത്തിലുള്ള കിണറ്റിലേക്കാണ് ആട് വീണത്. ആടിന്റെ കരച്ചിൽ കേട്ട് എത്തിയ വീട്ടുകാർ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി 50 അടി താഴ്ചയുള്ള കിണറ്റിൽ നിന്നും കയർ ഉപയോഗിച്ചു ആടിനെ രക്ഷപ്പെടുത്തുകയായിരുന്നു.