കാർഷിക അറിയിപ്പ്

11:42 PM Feb 18, 2017 | Deepika.com
അറക്കുളം: പഞ്ചായത്തിൽ മൃഗസംരക്ഷണ മേഖലയിലെ പദ്ധതികളായ മുട്ടക്കോഴി വിതരണം, കന്നുകുട്ടി പരിപാലനം, കറവപശുവാങ്ങൽ (പട്ടികജാതി, പട്ടികവർഗം) എന്നിവയുടെ ഗുണഭോക്‌തൃ ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടുള്ളവർ വിശദവിവരങ്ങൾ മനസിലാക്കുന്നതിനും മുട്ടക്കോഴി പദ്ധതിയുടെ ഗുണഭോക്‌തൃവിഹിതം അടയ്ക്കുന്നതിനുമായി 28 നു മുമ്പ് അറക്കുളം മൃഗാശുപത്രിയിൽ എത്തണമെന്നു വെറ്ററിനറി സർജൻ അറിയിച്ചു.