നഗരത്തിൽ തീപിടിത്തം

11:42 PM Feb 18, 2017 | Deepika.com
തൊടുപുഴ: നഗരത്തിലെ രണ്ടിടങ്ങളിൽ തീപിടിത്തം. ഇന്നലെ ഉച്ചകഴിഞ്ഞു ഒന്നിനു ഇടുക്കി റോഡിലുള്ള സ്വകാര്യ ആശുപത്രിയുടെ സമീപത്താണു ആദ്യം തീപിടിത്തമുണ്ടായത്. പീന്നിടു വൈകുന്നേരം 4.45നു മണക്കാട് ചിറ്റൂർ ആൽപ്പാറ ശിവക്ഷേത്രത്തിനു സമീപമുള്ള ജോർജ് മാത്യൂ കാരാമയിലിന്റ്െ പുരയിടത്തിലും തീപിടിച്ചു. ഇവിലെ നാല് വർഷം പ്രായമായ അമ്പതോളം റബർ മരങ്ങൾക്കു തീപിടുത്തത്തിൽ പൊള്ളലേറ്റു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണു തീ അണച്ചത്.