വാട്ടർ അഥോറിട്ടി ഓഫീസ് ഉപരോധിക്കും

11:42 PM Feb 18, 2017 | Deepika.com
മൂലമറ്റം: അറക്കുളത്തെ ശുദ്ധജല വിതരണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടു നാളെ തൊടുപുഴയിലെ വാട്ടർ അഥോറിട്ടി ഓഫീസ് ഉപരോധിക്കുമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു. കോളനി നിവാസികൾ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ നൽകാനും പാർട്ടി തീരുമാനിച്ചതായി മണ്ഡലം പ്രസിഡന്റ് സാജു അഞ്ചാനി, ടോമി വാളികുളം, ശശി കടപ്ലാക്കൽ, ഉഷാ ഗോപിനാഥ് എന്നിവർ പറഞ്ഞു.