കൃഷിവകുപ്പിൽ അധിക തസ്തികകൾ അനുവദിക്കണം

11:42 PM Feb 18, 2017 | Deepika.com
തൊടുപുഴ: കാർഷിക മേഖലയുടെ വികസനത്തിന് ഊന്നൽ നൽകി പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ ജോലി ഭാരത്തിനനുസൃതമായി വകുപ്പിൽ മിനിസ്റ്റീരിയൽ തസ്തികകൾ കൂടുതലായി അനുവദിക്കാൻ തയാറാകണമെന്നു കേരള അഗ്രികൾചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.

തൊടുപുഴ ജോയിന്റ് കൗൺസിൽ എംപ്ലോയീസ് ഹാളിൽ ചേർന്ന കൺവൻഷൻ ജോയിന്റ് കൗൺസിൽ സംസ്‌ഥാന ട്രഷറർ എ. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. എ.കെ. സുഭാഷ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സി.എ. ശിവൻ –പ്രസിഡന്റ്, സിന്ധു ജോയി –വൈസ് പ്രസിഡന്റ്, എ.കെ. സുഭാഷ് –സെക്രട്ടറി, എസ്. അജിത് –ജോയിന്റ് സെക്രട്ടറി, ഷീബ ജോൺസൺ –ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.