ജനശൃംഖല സംഘടിപ്പിക്കും

11:40 PM Feb 18, 2017 | Deepika.com
ആലപ്പുഴ: വേമ്പനാട് കായൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് ഒന്നിനു തണ്ണീർമുക്കം ബണ്ടിൽ ജന ശൃംഖല സംഘടിപ്പിക്കാൻ മത്സ്യതൊഴിലാളി ഫെഡറേഷൻ (എഐടിയുസി) ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

കൈയേറ്റവും മലിനീകരണവും മൂലം നശിച്ചുകൊണ്ടിരിക്കുന്ന കായലിനെ സംരക്ഷിക്കാൻ കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ആർ. പ്രസാദ് അധ്യക്ഷനായിരുന്നു. വി.സി. മധു റിപ്പോർട്ട് അവതരിപ്പിച്ചു. ടി.ജെ. ആഞ്ചലോസ്, ടി.കെ. തങ്കപ്പൻ മാസ്റ്റർ, ജോയി സി. കമ്പക്കാരൻ, എം.കെ. ഉത്തമൻ, മിനി രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.