പ്രതിഷേധമാർച്ചും ധർണയും

11:40 PM Feb 18, 2017 | Deepika.com
മങ്കൊമ്പ്: നെടുമുടി ചാവറ റോഡിനായി സർ്ക്കാർ അനുവദിച്ച 25 കോടി രൂപ പ്രവർത്തന പദ്ധതിയിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വികസനസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധമാർച്ചും ധർണയും നടത്തി. നേരത്തെ നെടുമുടിയിൽനിന്നും മങ്കൊമ്പുവരെ നടത്താൻ നിശ്ചയിച്ചിരുന്ന മാർച്ച് പോലീസ് നിരോധിച്ചതിനെ തുടർന്ന് ചാലേച്ചിറയിൽ നിന്നാണ് ആരംഭിച്ചത്.

സമിതി രക്ഷാധികാരി ഫാ. സിറിയക് വലിയപറമ്പിൽ റാലി ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന പൊതുയോഗം ജേക്കബ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ജോഷി പുതുപ്പറമ്പിൽ, മധു സി കൊളങ്ങര, എസ്.ഡി. രവി, കെ.പി. മോഹൻദാസ്, ജോസഫ് ചേക്കോടൻ, സുധാ ജേക്കബ്, ഡി. പ്രസന്നകുമാർ, ജെയിംസ് കല്ലുപാത്ര, സന്തോഷ്, എം.എ. ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.