രജിസ്ട്രേഷൻ ക്യാമ്പും കുടിശിക നിവാരണവും

11:40 PM Feb 18, 2017 | Deepika.com
ആലപ്പുഴ: കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആലപ്പുഴ ജില്ലാ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും കുടിശിക വരുത്തിയിട്ടുള്ളതുമായ തൊഴിലാളികൾ, തൊഴിലുടമകൾ, സഹകരണ സംഘങ്ങൾ എന്നിവർക്ക് ഒറ്റത്തവണ കുടിശിക തീർത്ത് അംഗത്വം പുനഃസ്‌ഥാപിക്കാനും പുതിയ അംഗത്വം നല്കുന്നതിനുമായി ക്ഷേമനിധി ബോർഡ് മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

ഉദയ വായനശാല, പൂങ്കാവ് സ്കൂൾ, സർവോദയപുരം ക്ലസ്റ്റർ സെന്റർ, കോർത്താശേരി എസ്എൻ ലൈബ്രറി, ഓമനപ്പുഴ ആംഗൻവാടി, മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓഫീസ്, യുവശക്‌തി വായനശാല, കലവൂർ ബാലകൈരളി, മാരാൻകുളങ്ങര ക്ഷേത്രത്തിനു സമീപം എന്നിവിടങ്ങളിലായി 20 മുതൽ 22 വരെക്യാമ്പ് നടത്തുന്നു. രാവിലെ പത്തുമുതൽ വൈകുന്നേരം മൂന്നിന് ക്യാമ്പ് അവസാനിക്കും. ഫോൺ: 0477 2254637.