വിലക്കയറ്റം തടയാൻ നടപടിവേണമെന്ന്

11:40 PM Feb 18, 2017 | Deepika.com
ആലപ്പുഴ: സംസ്‌ഥാനത്ത് അനുഭവപ്പെടുന്ന അരിയുടെയും മറ്റും രൂക്ഷമായ വിലക്കയറ്റം തടയുന്നതിനു കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്നു ജനതാദൾ–എസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.

പൊതുവിതരണ സംവിധാനത്തെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ സമീപനം വിലക്കയറ്റത്തിനു കാരണമായിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവയ്പും ഇതര സംസ്‌ഥാന അരിലോബിയുടെ ചൂഷണവും ഒത്തുചേർന്നപ്പോഴാണ് വിലക്കയറ്റം രൂക്ഷമായതെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.എസ്. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.

സംസ്‌ഥാന നിർവാഹകസമിതിയംഗങ്ങളായ ബിജിലി ജോസഫ്, സി.ജി. രാജീവ്, ജോസഫ് പാട്രിക്, ജേക്കബ് ഉമ്മൻ, ജി. മഹാദേവൻ, കിസാൻ ജനത സംസ്‌ഥാന ജനറൽ സെക്രട്ടറി പി.ജെ. കുര്യൻ, സക്കീർ മല്ലഞ്ചേരി, എൻ.എസ്. നായർ, സുബൈർ, ജെ.പി.എസ്. പ്രസാദ്, എം.ഇ. നിസാർ അഹമ്മദ്, ടി.എ. ജോസഫ്, ഹസൻ പൈങ്ങാംപഠം, ജെയിംസ് കുട്ടനാട്, കെ. പ്രദീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.