ഇരിട്ടി: എടൂർ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ദമാമിൽ ജോലിസ്ഥലത്ത് അപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. എടൂർ മുടപ്പാല വീട്ടിൽ കുഞ്ഞുമോൻ-ഗ്രേസി ദമ്പതികളുടെ മകൻ ബിബിൻ വർഗീസ് (മോനായി-30) ആണു മരിച്ചത്.
വ്യാഴാഴ്ച രാത്രിയിൽ 12 അടി ഉയരത്തിലുള്ള കോണിപ്പടിയിൽനിന്നു തെന്നി വീണാണു മരണമെന്നാണു സൂചന. ദമാമിലെ മുഹമ്മദ് നുഗതൻ യാമി ട്രേഡിംഗ് എസ്റ്റാബ്ലിഷ്മെന്റ് കമ്പനിയിൽ ജനറൽ മാനേജരായിരുന്നു.
ദമാം സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുന്നതിനായുള്ള ശ്രമങ്ങൾ നടന്നുവരുന്നു. തളിപ്പറമ്പ് പുഷ്പഗിരി മന്ന സ്വദേശിനിയും ഓസ്ട്രേലിയയിൽ സ്റ്റാഫ് നഴ്സുമായ ചോതിപ്പറമ്പിൽ ഹണി ജേക്കബാണു ബിബിന്റെ ഭാര്യ. എകമകൾ: എയ്ഞ്ചൽ ജോൺ വർഗീസ്.
എടൂർ സ്വദേശിയായ യുവാവ് ദമാമിൽ അപകടത്തിൽ മരിച്ചു
11:32 PM Feb 18, 2017 | Deepika.com