കണ്ണൂർ: പാപ്പിനിശേരിയിലെ വ്യാപാരിയായ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഹാജി റോഡിലെ സ്പാനിയൽ റെഡിമെയ്ഡ് ആൻഡ് ടെക്സ്റ്റയിൽസ് ഷോപ്പുടമ കുയ്യാൽ ഹൗസിൽ നസീലാ (26)ണ് മരിച്ചത്. ഇന്നലെ പുലർച്ചെ 5.30 ന് വളപട്ടണം റെയിൽവേ പാലത്തിന് വടക്ക് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനാണ് നസീലിനെ ഇടിച്ചത്.
പാപ്പിനിശേരി ഇഎംഎസ് സ്മാരക ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ഷംസുദ്ദീൻ-അസ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സമീറ, അഫ്സൽ, ഫാസിൽ, അസീൽ, നബീൽ.
വ്യാപാരി ട്രെയിൻ തട്ടി മരിച്ച നിലയിൽ
11:24 PM Feb 18, 2017 | Deepika.com