കാ​ൽ​ന​ട യാ​ത്രി​ക​ൻ കാ​റി​ടി​ച്ചു മ​രി​ച്ചു

11:14 PM Feb 18, 2017 | Deepika.com
അ​രൂ​ർ: കാ​ൽ​ന​ട യാ​ത്രി​ക​ൻ കാ​റി​ടി​ച്ചു മ​രി​ച്ചു. എ​ര​മ​ല്ലൂ​ർ വൈ​ശാ​ഖി​ൽ മ​ണി​ലാ​ൽ (62) ആ​ണ് മ​രി​ച്ച​ത്. ച​ന്തി​രൂ​ർ അ​ൽ-​അ​മീ​ൻ സ്കൂ​ൾ ജീ​വ​ന​ക്കാ​ര​നാ​ണ്. ഓ​ഫീ​സ് ആ​വ​ശ്യ​ത്തി​നാ​യി ഇ​ട​പ്പ​ള്ളി അ​ൽ-​അ​മീ​ൻ സ്കൂ​ളി​ലേ​ക്ക് പോ​കു​ന്പോ​ൾ എ​റ​ണാ​കു​ളം ലു​ലു​മാ​ളി​ന​ടു​ത്തു​ള്ള ബ​സ്സ്റ്റോ​പ്പി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ ത​ന്നെ ഇ​ട​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ്യ​ത​ദേ​ഹം ച​ന്തി​രൂ​ർ അ​ൽ-​അ​മീ​ൻ സ്ക്കൂ​ളി​ൽ പൊ​തു​ദ​ർ​ൾ​ന​ത്തി​നു വ​ച്ച​ശേ​ഷം എ​ര​മ​ല്ലൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ഇ​ന്നു രാ​വി​ലെ 9 നു ​സം​സ്ക​രി​ക്കും. പു​ന്ന​പ്ര വ​യ​ലാ​ർ സ​മ​ര​സേ​നാ​നി ചീ​ര​മ്മ കേ​ശ​വ​ന്‍റെ മ​ക​നാ​ണ്. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം, ശാ​സ്ത്ര സാ​ഹി​ത്യ​പ​രി​ഷ​ത്ത് എ​ന്നി​വ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. ഭാ​ര്യ: ഭാ​മ.