മാലോം: മാറുന്ന ഇന്ത്യയ്ക്കൊപ്പം മുന്നേറുകയെന്ന സന്ദേശവുമായി കേരള ഗ്രാമീണ്‍ ബാങ്കിന്റെയും വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കു ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
കാഷ് ലെസ് ഇന്ത്യ യാഥാർഥ്യമാകുന്പോൾ പണമിടപാടുകൾക്കു ബാങ്കുകൾ നൽകുന്ന സൗകര്യങ്ങളെക്കുറിച്ചു വള്ളിക്കടവ് ശാഖ സീനിയർ മാനേജർ ഏബ്രഹാം വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതിസ് എസ്എബിഎസ് അധ്യക്ഷത വഹിച്ചു. അജിത്, സബിൻ എന്നിവർ പ്രസംഗിച്ചു.
"മാറുന്ന ഇന്ത്യയ്ക്കൊപ്പം മുന്നേറാൻ’ ബോധവത്കരണ സെമിനാർ
02:29 AM Feb 18, 2017 | Deepika.com