ബിരിക്കുളം: യുവാവിനെ വീട്ടിൽ അതിക്രമിച്ചുകയറി കഠാരകൊണ്ടു കുത്തിപ്പരിക്കേൽപ്പിച്ചു. ബിരിക്കുളം കാട്ടിപ്പൊയിൽ പള്ളത്തെ പ്രമോദിനാണ് കുത്തേറ്റത്. പ്രമോദിന്റെ പരാതിയിൽ കാറളത്തെ വിജേഷിനെതിരെ നീലേശ്വരം പോലീസ് വധശ്രമത്തിനു കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണു സംഭവം. കഠാരയുമായി പ്രമോദിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ വിജേഷ് പ്രമോദിനെ മുറ്റത്തേക്കു വലിച്ചിറക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. വിജേഷിന്റെ സുഹൃത്ത് പ്രമോദും നേരത്തെ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണു പ്രമോദിനു കുത്തേറ്റതെന്നു പോലീസ് പറയുന്നു. സാരമായി പരിക്കേറ്റ പ്രമോദ് ആശുപത്രിയിൽ ചികിത്സയിലാണ്.
വീട്ടിൽക്കയറി കുത്തിപ്പരിക്കേൽപ്പിച്ചു; വധശ്രമത്തിനു കേസ്
02:29 AM Feb 18, 2017 | Deepika.com