മ​ണ​ൽ​ ക​ട​ത്തി​യ നാ​ലു ലോ​റി​ക​ൾ പി​ടി​കൂ​ടി; ഡ്രൈ​വ​ർ​മാ​ർ അ​റ​സ്റ്റി​ൽ

02:29 AM Feb 18, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്: രേ​ഖ​ക​ളി​ല്ലാ​തെ മ​ണ​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന നാ​ലു ടോ​റ​സ് ലോ​റി​ക​ൾ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് കാ​സ​ർ​ഗോ​ഡ് സി​ഐ അ​ബ്ദു​ൾ​റ​ഹീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.
ഏ​രി​യാ​ൽ, അ​ടു​ക്ക​ത്തു​ബ​യ​ൽ, ക​റ​ന്ത​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണു മ​ണ​ൽ​ക്ക​ട​ത്ത് ക​ണ്ടെ​ത്തി​യ​ത്. ഡ്രൈ​വ​ർ​മാ​രാ​യ പ​യ്യ​ന്നൂ​രി​ലെ ക​മ​ലാ​ക്ഷ​ൻ(45), ക​ണ്ണൂ​ർ കൂ​ടാ​ളി​യി​ലെ പ്രി​യേ​ഷ്(28), കോ​ഴി​ക്കോ​ട് തി​രു​വ​ന്പാ​ടി​യി​ലെ അ​ഫ്സ​ൽ(28), ക​ർ​ണാ​ട​ക ബെ​ൽ​ഗാ​മി​ലെ പ​ക്കീ​ര​പ്പ(28) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.