ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ സ​ന്ദ​ർ​ശ​നം; 30 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി

02:29 AM Feb 18, 2017 | Deepika.com
ബ​ദി​യ​ഡു​ക്ക: പോ​ലീ​സ് ചീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ദി​യ​ഡു​ക്ക സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ​ട്ടി​ക​ജാ​തി,പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ബ​ദി​യ​ഡു​ക്ക ഗു​രു​സ​ദ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.​കൃ​ഷ്ണ ഭ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പോ​ലീ​സ് ചീ​ഫ് കെ.​ജി.​സൈ​മ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ന്പ​ഡാ​ജെ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ കെ.​മൗ​വ്വാ​ർ ,ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​ൻ​വ​ർ ഓ​സോ​ണ്‍,ശ്യാം ​പ്ര​സാ​ദ് മാ​ന്യ, എ​എ​സ്എം​എ​സ്, ഡി​വൈ​എ​സ്പി ഹ​രി​ശ്ച​ന്ദ്ര നാ​യി​ക്ക്, മാ​ഹി​ൻ കേ​ളോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​ദ്യാ​ന​ഗ​ർ സി​ഐ ബാ​ബു പെ​രി​ങ്ങോ​ത്ത് സ്വാ​ഗ​ത​വും ബ​ദി​യ​ഡു​ക്ക എ​സ്ഐ ദാ​മോ​ദ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.​
പ​ട്ടി​കജാ​തി പ​ട്ടി​കവ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച 165 പ​രാ​തി​ക​ളി​ൽ 30 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി.
ബാ​ക്കി​യു​ള്ള അ​പേ​ക്ഷ​ക​ൾ ആ​രോ​ഗ്യം,സി​വി​ൽ സ​പ്ലൈ​സ്, റ​വ​ന്യു ,കെഎസ്ഇ​ബി, പ​ട്ടി​ക ജാ​തി-​പ​ട്ടി​ക വ​ർ​ഗ വ​കു​പ്പു​ക​ൾ​ക്ക് തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കു കൈ​മാ​റു​ക​യും ചെ​യ്തു.