മാര്യേജ് ബ്യൂറോ ഏജന്റുമാരുടെ സമ്മേളനം 23ന്
02:29 AM Feb 18, 2017 | Deepika.com
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻഡ് ഏജന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 23ന് രാവിലെ 11ന് കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരി എലൈറ്റ് ടൂറിസ്റ്റ് ഹോം കോണ്‍ഫറൻസ് ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് ടി.പി.പൗലോസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.നാണി അധ്യക്ഷത വഹിക്കും.