പ്ലാസ്റ്റിക് മുക്തമായൊരു പുനഃപ്രതിഷ്ഠാ കളിയാട്ടം
02:26 AM Feb 18, 2017 | Deepika.com
കാഞ്ഞങ്ങാട്: ഉദയംകുന്ന് വിഷ്ണുമൂർത്തി ദേവാലയത്തിൽ അഞ്ചു ദിവസത്തെ പുനഃപ്രതിഷ്ഠാ കളിയാട്ട ഉത്സവത്തിന് അന്നപ്രസാദം നൽകുന്നതിന് പൂർണമായും പ്ലാസ്റ്റിക് മുക്തമായ പ്ലേറ്റുകളും ഗ്ലാസുകളുമാണു തയാറാക്കിയത്. ക്ഷേത്ര മാതൃസമിതി, കുടുംബശ്രീ അംഗങ്ങളും കൈകോർത്തതിലൂടെയാണ് ഈ ഉദ്യമം വിജയിപ്പിക്കാൻ കഴിഞ്ഞത്.