കാഞ്ഞങ്ങാട്: ഓട്ടോ ട്രിപ്പ് വിളിച്ച് ഡ്രൈവറെ മർദിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നു ഓട്ടോതൊഴിലാളി യൂണിയൻ(ബിഎംഎസ്) മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രത്യക്ഷ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും യോഗം മുന്നറിയിപ്പു നൽകി. 21 ന് കളക്ടറേറ്റ് മാർച്ചും ധർണയും വിജയിപ്പിക്കാൻ തീരുമാനിച്ചു.
ശിവൻ ഇരിയ അധ്യക്ഷത വഹിച്ചു. ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ഭരതൻ കല്യാണ് റോഡ് പ്രസംഗിച്ചു. മേഖലാ സെക്രട്ടറി രതീഷ് കല്യാണം സ്വാഗതവും കോമളൻ മാവുങ്കാൽ നന്ദിയും പറഞ്ഞു.
ഓട്ടോഡ്രൈവറെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന്
02:26 AM Feb 18, 2017 | Deepika.com