സഹകരണമേഖലയുടെ നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് വേണം
02:26 AM Feb 18, 2017 | Deepika.com
തൃക്കരിപ്പൂർ: നോട്ട് നിരോധനത്തെത്തുടർന്ന് സഹകരണ മേഖലയ്ക്കുണ്ടായ നഷ്ടം നികത്താൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തൃക്കരിപ്പൂർ യൂണിറ്റ് കണ്വൻഷൻ അധികൃതരോട് ആവശ്യപ്പെട്ട് യൂണിറ്റ് പ്രസിഡന്റ് ടി. സുരേഷ് അധ്യക്ഷത വഹിച്ചു. കെസി ഇ എഫ് ജില്ലാ സെക്രട്ടറിയായി െതരഞ്ഞെടുക്കപ്പെട്ട തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക് മാനേജിംഗ് ഡയറക്ടർ കൂടിയായ കെ. ശശിക്ക് സ്വീകരണം നൽകി. ഹൊസ്ദുർഗ് താലൂക്ക് വൈസ് പ്രസിഡന്റ് കെ. പി. ജയദേവൻ, ഇ. വി. ഗണേശൻ, എ. കെ. ഹാഷിം, ഗിരീഷ് കുന്നത്ത്, കെ. പത്മനാഭൻ, സി. സേതുമാധവൻ, പി. പി. കുഞ്ഞികൃഷ്ണൻ, പി. വി. അജയൻ, ഷാജി തൈക്കീൽ, എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: സി സേതുമാധവൻ(പ്രസിഡന്റ്)കെ. പത്മനാഭൻ, ജോളി ഏബ്രഹാം(വൈസ് പ്രസിഡന്റ് ), ഷാജി തൈക്കീൽ(സെക്രട്ടറി)പി .വി .അജയൻ, കെ. പ്രസീത(ജോയിന്റ് സെക്രട്ടറി)എ. കെ. ഹാഷിം(ട്രഷറർ).