റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ​വ​രെ ആ​ദ​രി​ച്ചു

02:26 AM Feb 18, 2017 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യു​ള്ള ജി​ല്ലാ​ത​ല പ​ർ​ച്ചേ​സിം​ഗ് ക​മ്മി​റ്റി നി​ശ്ച​യി​ച്ച തു​ക​യ്ക്കു നി​ർ​ദി​ഷ്ട കോ​ട്ട​ച്ചേ​രി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു സ്ഥ​ലം വി​ട്ടു ന​ൽ​കി​യ ഉ​ട​മ​ക​ളെ ആ​ദ​രി​ച്ചു. കോ​ട്ട​ച്ചേ​രി റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം ആ​ക്‌ഷൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.
കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മേ​ൽ​പ്പാ​ലം ആ​ക്‌ഷൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ച്ച്.​ശി​വ​ദ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ദാ​മോ​ദ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്‌ഷൻ ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ.​ഹ​മീ​ദ്ഹാ​ജി മേ​ൽ​പ്പാ​ലം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബ​ഷീ​ർ വെ​ള്ളി​ക്കോ​ത്ത്, കാ​ഞ്ഞ​ങ്ങാ​ട് മു​സ്‌ലിം യ​ത്തീം​ഖാ​ന പ്ര​സി​ഡ​ന്‍റ് സി.​കു​ഞ്ഞ​ബ്ദു​ള്ള, ആ​ക്‌ഷൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പി.​അ​പ്പു​ക്കു​ട്ട​ൻ, വി.​ക​മ്മാ​ര​ൻ, എ.​വി.​രാ​മ​കൃ​ഷ്ണ​ൻ, കെ.​കെ.​വ​ൽ​സ​ല​ൻ, ടി.​മു​ഹ​മ്മ​ദ് അ​സ്‌ലം, സി.​യൂ​സ​ഫ്ഹാ​ജി, പു​ത്തൂ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞി​ഹാ​ജി, സു​റൂ​ർ മൊ​യ്തു​ഹാ​ജി, സി.​മു​ഹ​മ്മ​ദു​കു​ഞ്ഞി, ഫാ​ൻ​സി മു​ഹ​മ്മ​ദു​കു​ഞ്ഞി, റി​ട്ട. സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ സി.​ഹം​സ, എം.​എ.​റ​ഹ്മാ​ൻ മു​ട്ടു​ന്ത​ല, സു​ശീ​ല രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങ് വ​ർ​ണാ​ഭ​മാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.