കണ്ണൂർ: അപകടങ്ങളെ നേരിടുന്നതിനുള്ള തയാറെടുപ്പുകൾ പരിശോധിച്ചു വിലയിരുത്തുന്നതിന്റെ ഭാഗമായി തളിപ്പറന്പ് എളന്പേരന്പാറയിലെ മലബാർ ഫ്യുവൽ കോർപറേഷനിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ക്രൈസിസ് ഗ്രൂപ്പിന്റെ മേൽനോട്ടത്തിലാണു വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു മോക്ഡ്രിൽ നടത്തിയത്.
ഡെപ്യൂട്ടി കളക്ടർ (ഡി.എം) ടി.രാമചന്ദ്രൻ, തളിപ്പറന്പ് തഹസിൽദാർ വി.പി നാദിർഷാൻ, പഞ്ചായത്തംഗം ലി. ഷൈജു, പൊല്യൂഷൻ കണ്ട്രോൾ ബോർഡ് അസിസ്റ്റന്റ് എണ്‍വയോണ്‍മെന്റൽ എൻജിനിയർ ഷബ്ന, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് കണ്ണൂർ ഇൻസ്പെക്ടർ എ. കണ്ണയ്യൻ, കളക്ടറേറ്റ് ജൂണിയർ സൂപ്രണ്ട് എൻ.ലത, കൂവേരി വില്ലേജ് ഓഫീസർ പോൾ എന്നിവർക്കു പുറമെ, അസിസ്റ്റന്റ് കമാൻഡന്റ് വിനു ജോസഫിന്റെ നേതൃത്വത്തിലുള്ള എൻഡിആർഎഫ് നാലാം ബറ്റാലിയനിലെ 27 പേർ, തളിപ്പറന്പ് എസ്ഐ കെ മുരളീധരന്റെ നേതൃത്വത്തിലുള്ള 35 പോലീസ് ഓഫീസർമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിലുള്ള ഏഴു ഫയർ ഫോഴ്സ് സംഘം തുടങ്ങിയവർ മോക് ഡ്രില്ലിനു നേതൃത്വം നൽകി.
മലബാർ ഫ്യുവൽ കോർപറേഷനിൽ മോക്ഡ്രിൽ
02:23 AM Feb 18, 2017 | Deepika.com