തിരുവനന്തപുരം: കുറവൻകോണം ഇൻഫന്റ് ജീസസ് സെൻട്രൽ സ്കൂൾ വാർഷികം കേരള സർവകലാശാല ബോർഡ്് ഓഫ് സ്റ്റഡീസ് ചെയർപേഴ്സണ്‍ ഡോ. ജിബി ഗീവർഗീസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ദീപിക തിരുവനന്തപുരം റസിഡന്റ് മാനേജർ ഫാ. ജോണ്‍ അരീക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗണ്‍സിലർ ഗീതഗോപാൽ മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ബ്രിഗിറ്റ എസ്ഐസി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് എഴുമാവിൽ രവീന്ദ്രനാഥ്, പ്രിൻസിപ്പൽ എസ്. രാജേന്ദ്രൻ, സ്കൂൾ ലീഡർ എസ്.എസ്. ദേവി എന്നിവർ പ്രസംഗിച്ചു.
ഇൻഫന്റ് ജീസസ് സെൻട്രൽ സ്കൂൾ വാർഷികം നടത്തി
01:45 AM Feb 18, 2017 | Deepika.com