വേളിയിൽ വി. അന്തോനീസിന്റെ തിരുനാൾ: മദർ തെരേസ എക്സിബിഷൻ ഉദ്ഘാടനം നടന്നു
01:43 AM Feb 18, 2017 | Deepika.com
തിരുവനന്തപുരം:വേളിയിൽ വി. അന്തോനീസിന്റെ തിരുനാളിനോടനുബന്ധിച്ച് വി. മദർ തെരേസ എക്സിബിഷൻ നടന്നു. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. നാളെ രാവിലെ 5.30നു പ്രഭാത ദിവ്യബലിയും എട്ടിനു ദിവ്യബലിയും 10.30നു സമൂഹബലിയും തുടർന്ന് 12നു സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 5.45നു തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ക്രിസ്തുദാസിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ കുർബാന തുടർന്നു കൊടിയിറക്ക് നടക്കുന്നതോടെ തിരുനാൾ മഹോത്സവവും സമാപിക്കും.