ശില്പശാല

12:28 AM Feb 18, 2017 | Deepika.com
പാലക്കാട്: ബിഇഎം ഹയർ സെക്കൻഡറി വിദ്യാലയത്തിൽ പാലക്കാട് ബിആർസിയുടെ ആഭിമുഖ്യത്തിൽ “കുപ്പയിലെ മാണിക്യം” എന്ന പേരിൽ നടന്ന ഏകദിന പ്രവൃത്തിപരിചയ ശില്പശാല ഹെഡ്മാസ്റ്റർ കെ.ദിവാകരൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.സലീം അധ്യക്ഷത വഹിച്ചു. റെജിനോൾഡ് അനിൽകുമാർ സ്വാഗതവും ശ്രീജ നന്ദിയും പറഞ്ഞു. ശോഭനകുമാരി എന്നിവർ പാഴ്വസ്തുക്കളിൽനിന്നും മനോഹരമായ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിന് കുട്ടികൾക്ക് പരിശീലനം നല്കി. യുപി വിഭാഗത്തിൽനിന്നും 30 കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു.