കൽപ്പറ്റ: പത്താംതരം തുല്യതാ കോഴ്സിന്റെ പത്താം ബാച്ച് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം വയനാടിന്.
88.44 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 597 പേരിൽ 528 പേർ വിജയിച്ചു. 15 പരീക്ഷാ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. തുടർച്ചയായി മൂന്നാം തവണയാണ് ജില്ല ഒന്നാം സ്ഥാനം നേടുന്നത്. ചിട്ടയായി നടന്ന സന്പർക്ക പഠന ക്ലാസുകളും ജില്ലാ പഞ്ചായത്ത് നൽകിയ പഠന ക്യാന്പുമാണ് മികച്ച വിജയത്തിനു സഹായമായത്.
അധ്യാപകരെയും സെന്റർ കോഓർഡിനേറ്റർമാരെയും പഠിതാക്കളെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാ കളക്ടർ ഡോ. ബി.എസ്. തിരുമേനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എ. ദേവകി, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പി. സിറാജ് എന്നിവർ അഭിനന്ദിച്ചു. 18ന് എസ്കഐംജെ ജൂബിലി ഹാളിൽ വിജയോത്സവം നടത്തും. കൂടുതൽ മാർക്ക് നേടിയ പഠിതാക്കളെ ആദരിക്കും.
മൂന്നാം തവണയും വയനാടിനു ഒന്നാം സ്ഥാനം
12:54 AM Feb 15, 2017 | Deepika.com