മാനന്തവാടി: കമ്മന മംഗളോദയം വായനശാലയുടെ അറുപതാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ഒഎൻവി അനുസ്മരണവും സംഗീത സംവിധായകനും ഗായകനുമായ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു.
എടവക പഞ്ചായത്തംഗം ഇന്ദിര പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിൽസണ്‍ തുപ്പുംകര, താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി ആർ. അജയകുമാർ, സംസ്ഥാന ലൈബ്രറി കൗണ്‍സിൽ അംഗം പി.കെ. സുധീർ, എം.യു. തോമസ്, രജത് കമ്മന എന്നിവർ പ്രസംഗിച്ചു.
ഒഎൻവി യുടെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഒരുവട്ടം കൂടി സംഗീതനിശയും ഉണ്ടായിരുന്നു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടികളാണ് നടത്തുന്നത്.
വാർഷികാഘോഷവും ഒഎൻവി അനുസ്മരണവും
12:53 AM Feb 15, 2017 | Deepika.com