പുൽപ്പള്ളി: ചരിത്ര നിർമിതിക്ക് ലഭ്യമായ എല്ലാ വിജ്ഞാനശാഖകളുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തി ചരിത്രം പുനർ നിർമിക്കുകയാണ് ചരിത്രവിദ്യാർഥികളുടെ ധർമം എന്ന് കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം മുൻ മേധാവി ഡോ. കെ. ഗോപാലൻകുട്ടി അഭിപ്രായപ്പെട്ടു. പഴശിരാജാ കോളജ്ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ദ്വദിന ചരിത്ര രചനാശിൽപ്പശാലയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡോ. കെ.എസ് മാത്യു, ഡോ. പൗളോമി മുഖർജി, ഡോ. ജെയി വർക്കി, ഡോ. കെ.പി. രാജേഷ്,ഡോ. സതീഷ് പാലങ്കി, പ്രഫ. പി.ടി. ഹരിദാസ്, പ്രഫ. ഹരീന്ദ്രൻ, സുരേന്ദ്രൻ ചെറുകോടൻ, സി.പി. അബ്ദുൾ മജീദ് എന്നിവർ വിവിധ വിഷയങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ശിൽപശാലയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. എ.ഒ. റോയി വിതരണം ചെയ്തു. സമാപന സമ്മേളനത്തിൽ മുണ്ടക്കയം ഗോപി, ഡോ. പ്രിയ, ഡോ. സി.എ. അനസ്, ഡോ. ജോഷി മാത്യു, ഡോ. റാണി എസ്. പിള്ള, പി.കെ. ലിസി, പി.ജെ. അനിത, ബിബിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
വിജ്ഞാനശാഖകൾ ചരിത്രപഠനത്തിനും ഗവേഷണത്തിനും ഉപയോഗപ്പെടുത്തണം
12:53 AM Feb 15, 2017 | Deepika.com