ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി

12:53 AM Feb 15, 2017 | Deepika.com
ക​ൽ​പ്പ​റ്റ: വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് സം​സ്ഥാ​ന​ത്തെ 79 ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ഗ്രീ​ൻ കാ​ർ​പ്പ​റ്റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണം, അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ലെ പ്ര​ഥ​മ​ശു​ശൂ​ഷ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഡി​ടി​പി​സി ജീ​വ​ന​ക്കാ​ർ​ക്കും ടൂ​റി​സം ക്ല​ബ് പ്ര​വ​ർ​ത്ത​ക​ക്കും പ​രി​ശീ​ല​നം ന​ൽ​കി. ഡി​ടി​പി​സി ഹാ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ബി.​എ​സ്. തി​രു​മേ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൂ​റി​സം ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എം. ​ഹു​സൈ​ൻ, അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ടൂ​റി​സം ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​അ​ജി​ത്കു​മാ​ർ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​പി.​അ​ബ്ദു​ൽ ഖാ​ദ​ർ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ കെ.​പി. മ​നോ​ജ​ൻ, ഡി​ടി​പി​സി മാ​നേ​ജ​ർ സി.​ആ​ർ. ഹ​രി​കു​മാ​ർ, ശു​ചി​ത്വ​മി​ഷ​ൻ പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ. ​അ​നൂ​പ്, വിം​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡോ.​എം. ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ൽ പൂ​ക്കോ​ട് ത​ടാ​കം, ക​ർ​ലാ​ട് ത​ടാ​കം, കാ​ന്ത​ൻ​പാ​റ, എ​ട​ക്ക​ൽ ഗു​ഹ, കു​റു​വാ​ദ്വീ​പ്, പ്രി​യ​ദ​ർ​ശി​നി ടീ ​എ​ൻ​വി​റോ​ണ്‍​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഗ്രീ​ൻ കാ​ർ​പ്പ​റ്റ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​റു​വാ ദ്വീ​പി​ൽ 42-ഉം ​പ്രി​യ​ദ​ർ​ശി​നി​യി​ൽ 50-ഉം ​ക​ർ​ലാ​ട് ത​ടാ​ക​ത്തി​ൽ 102-ഉം ​കാ​ന്ത​ൻ​പാ​റ​യി​ൽ 25-ഉം ​ല​ക്ഷം രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ളാ​ണ് നി​ർ​മി​തി കേ​ന്ദ്രം മു​ഖേ​ന ന​ട​ത്തു​ന്ന​ത്. പൂ​ക്കോ​ട്, ക​ർ​ലാ​ട് ത​ടാ​ക​ങ്ങ​ളി​ൽ എ​ൻ​എ​സ്എ​സ് ടെ​ക്നി​ക്ക​ൽ സെ​ല്ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും കാ​ന്ത​ൻ​പാ​റ​യി​ൽ ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യും മാ​സ് സ്ക്രീ​നിം​ഗ് ന​ട​ത്തി പ​ദ്ധ​തി പ്ര​കാ​രം മാ​ലി​ന്യ സം​സ്ക​ര​ണം, ടോ​യ്‌ലെ​റ്റ് ന​വീ​ക​ര​ണം, പാ​ത​യോ​ര ലൈ​റ്റിം​ഗ്, പാ​ത്‌വേ, സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ൽ, കു​ടി​വെ​ള്ള സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്ത​ൽ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ കൗ​ണ്ട​ർ, പ​രാ​തി​പ​രി​ഹാ​ര സെ​ൽ എ​ന്നി​വ​യും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.