മാ​ർ​ച്ച് ന​ട​ത്തി

12:53 AM Feb 15, 2017 | Deepika.com
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗുമായി ബന്ധപ്പെട്ട് ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ഭ​ര​ണ​സ​മ​തി രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗ് ന​ൽ​കി​യെ​ന്ന വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​ത രാ​മ​ൻ, വൈ​സ് പ്രി​സി​ഡ​ന്‍റ് കെ.​ജെ. പൈ​ലി​ എന്നിവർ ഉ​ട​ൻ സ്ഥാ​നം രാ​ജി​വ​ച്ച് പു​റ​ത്ത് പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഡി​വൈ​എ​ഫ്ഐ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് ക​മ്മി​റ്റി​യൂ​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ച് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മ​തി​യും ത​ട്ടി​പ്പി​ന് കു​ട്ടു​നി​ന്ന​ു. ഭ​ര​ണ​സ​മ​ിതി രാ​ജി വ​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി ഡി​വൈ​എ​ഫ്ഐ മു​ന്നോ​ട്ട് പോ​ക്കു​മെ​ന്ന് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത ഡി ​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ക്ക് പ​റ​ഞ്ഞു. ജി​ല്ലാ ക​മ്മ​റ്റി അം​ഗം ര​ഞ്ചി​ത്ത് മാ​നി​യി​ൽ, എം.​എ​ഫ്. ഫ്രാ​ൻ​സി​സ്, കെ.​പി. ഷി​ജു, അ​ജി​ത്ത് വ​ർ​ഗീ​സ്, സു​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.