പുൽപ്പള്ളി: പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയിലും ഭരണ പരാജയത്തിലും പ്രതിഷേധിച്ച് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
പഞ്ചായത്തിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കങ്ങൾ പഞ്ചായത്ത് വികസനത്തെ പിന്നോട്ട് അടുപ്പിക്കുകയാണെന്നും ജലനിധി പദ്ധതിയും ഗതാഗത കുരുക്കും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പഞ്ചായത്ത് ഭരണസമിതി പരാജയപ്പെട്ടുവെന്നും ഇതിൽ പ്രതിഷേധിച്ചാണ് മാർച്ചും ധർണയും നടത്തിയത്.
മാർച്ച് കെപിസിസി സെക്രട്ടറി കെ.കെ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ടി.എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.
കെ.എൽ. പൗലോസ്, എൻ.യു. ഉലഹന്നാൻ, വി.എൻ. ലക്ഷ്മണൻ, സി.പി. കുര്യാക്കോസ്, സണ്ണി തോമസ്, പ്രമോദ്, സി.പി. ജോയി, പി.ഡി. ജോണി, സജീവൻ കൊല്ലപ്പള്ളി, വി.എം. പൗലോസ്, പി. ശിവൻ, മണി പാന്പനാൽ, രവി താമരക്കുന്നേൽ, ടോമി തേക്കുമല എന്നിവർ പ്രസംഗിച്ചു.
പുൽപ്പള്ളി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
12:51 AM Feb 15, 2017 | Deepika.com