സുൽത്താൻ ബത്തേരി: വയനാട് മേഖല ഓർത്തഡോക്സ് കണ്വൻഷന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഫാ. മത്തായി നൂറനാൽ ഓഡിറ്റോറിയത്തിൽ തുടക്കമായി. നാളെ സമാപിക്കും.
ബിഷപ് ഏബ്രഹാം മാർ എപ്പിഫാനിയോസ് ഉദ്ഘാടനം ചെയ്തു. ഫാ. ഫിലിപ്പ് തരകൻ വചനപ്രഘോഷണം നടത്തി.
ഭദ്രാസന സെക്രട്ടറി ഫാ. സഖറിയ വെളിയത്ത് സ്വാഗതം പറഞ്ഞു. ദിവസവും വൈകിട്ട് ആറിന് ആരംഭിച്ച് രാത്രി 8.40 നാണ് സമാപനം.
ജനറൽ കണ്‍വീനർ ഫാ. കുര്യാക്കോസ് തോലാലിൽ, ഫാ. ജോസഫ് പി. വർഗീസ്, ഫാ. സണ്ണി തോമസ്, ഫാ. ബേബി ജോണ്‍, ഫാ. ജോബി വർഗീസ്, ഫാ. ഷാജി പോൾ, ഫാ. ബിജു പീറ്റർ, ഫാ. സിജു പെരിശേരിൽ, ഫാ. ജസ്റ്റിൻ പൊട്ടക്കൽ,
മാണി മാളിയേക്കൽ, പൊലോസ് കൊല്ലംകുടി, ജോയി ചെമ്മിക്കാട്ട്, അനിൽ കോതേച്ചിക്കുടി, മാത്യു കണ്ണേത്ത്, ബഹന്നാൻ കറുകപ്പിള്ളി, സണ്ണി, ഷാജി കാക്കേത്ത് എന്നിവർ നേതൃത്വം നൽകി.
വയനാട് മേഖല ഓർത്തഡോക്സ് കണ്വൻഷന് തുടക്കമായി
12:51 AM Feb 15, 2017 | Deepika.com