സ്പെഷൽ സ്കൂൾ കലോത്സവം: പെയിന്റിംഗിൽ ഇ.എസ്. വിനീതയ്ക്ക് ഒന്നാം സ്ഥാനം
12:51 AM Feb 15, 2017 | Deepika.com
മാനന്തവാടി: ഭിന്നശേഷിയുള്ള കുട്ടികൾക്കായി എറണാകുളം തൃക്കാക്കര ഭാരതമാതാ കോളജിൽ നടന്ന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ ഫാ. തേസ സ്പെഷൽ സ്കൂളിലെ ഇ.എസ്. വിനീതയ്ക്ക് പെയിന്റിംഗിൽ ഒന്നാം സ്ഥാനം ലഭിച്ചു. സംസ്ഥാനത്തെ വിവിധ സ്പെഷൽ സ്കൂളുകളിൽ നിന്നായി 3000ത്തോളം വിദ്യാർഥികൾ മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തു.