കോട്ടയം ബൈബിൾ കൺവൻഷന് ഇന്ന് തുടക്കം
12:43 AM Feb 15, 2017 | Deepika.com
കോട്ടയം: കോട്ടയം കാത്തലിക് മൂവ്മെന്റിന്റെയും കോട്ടയം കരിസ്മാറ്റിക് സോണിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന 32-ാമാത് കോട്ടയം ബൈബിൾ കണ്വൻഷന് ഇന്ന് നാഗന്പടം സെന്റ് ആന്റണീസ് തീർഥാടന കേന്ദ്രത്തിൽ തുടക്കമാകും. ഉച്ചകഴിഞ്ഞു മൂന്നിന് ജപമാലയോടെ ശുശ്രൂഷ ആരംഭിക്കും. നാലിന് ഫാ. വർഗീസ് മുണ്ടയ്ക്കൽ വിശുദ്ധ കുർബാനയർപ്പിക്കും. 5.15നു കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ ചെയർമാൻ സാമുവൽ മാർ ഐറേനിയൂസ് കണ്വൻഷൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് റവ.ഡോ. അലോഷ്യസ് കുളങ്ങര വചനപ്രഘോഷണം നടത്തും. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 7.50 വരെയാണ് കണ്വൻഷൻ.