കോട്ടയം: സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി എന്റർപ്രണർഷിപ്പ് ഡെവല്പമെന്റിന്റെ (സി-സെറ്റ്ഡ്) ആഭിമുഖ്യത്തിൽ ഇന്നു കോട്ടയം മുനിസിപ്പൽ ഓഫീസിലെ മിനി കോണ്‍ഫറൻസ് ഹാളിൽ ഉൗർജ സംരക്ഷണ ബോധവത്കരണ ക്ലാസ് നടത്തും.
ഉൗർജ സംരക്ഷണത്തിന്റെ പ്രാധാന്യം, സംരക്ഷണമാർഗങ്ങൾ, അവകൊണ്ടുള്ള നേട്ടങ്ങൾ എന്നിവ സംബന്ധിച്ച് ജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുന്നതിന് സംഘടിപ്പിക്കുന്ന ക്ലാസ് മുനിസിപ്പൽ ചെയർപേഴ്സണ്‍ ഡോ. പി.ആർ. സോന ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സണ്‍ ജാൻസി ജേക്കബ് അധ്യക്ഷത വഹിക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പള്ളിക്കുന്നേൽ, എസ്. ഗോപകുമാർ, ഷീബ പുന്നൻ, ഷൈലജ ദിലീപ് കുമാർ, ടിനോ കെ. തോമസ് എന്നിവർ പ്രസംഗിക്കും.
ഉൗർജ സംരക്ഷണം: ക്ലാസ് ഇന്ന്
12:43 AM Feb 15, 2017 | Deepika.com